Drisya TV | Malayalam News

രാഹുൽ ഗാന്ധിയുടെ അഞ്ചു മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പോലീസ് കേസെടുത്തു 

 Web Desk    21 Aug 2026

വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അഞ്ചു മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് സാഹിലിന്റെ പരാതിയിൽ എഫ്ഐആർ രേഖപ്പെടുത്താൻ ഡൽഹി പോലീസ് തയ്യാറായത്.

ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ പ്രത്യേക എഫ്ഐആർ രേഖപ്പെടുത്താൻ വിസമ്മതിച്ചതിനെത്തുടർന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ പരിസരത്ത് പ്രതിഷേധവുമായി രാഹുൽഗാന്ധിയെത്തിയിരുന്നു. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവുമായെത്തിയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയത്. സമാധാനപരമായ പ്രതിഷേധമായിരുന്നു രാഹുൽ നയിച്ചത്.

  • Share This Article
Drisya TV | Malayalam News