ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ കുഴക്കുന്ന 'കാപ്ച' ഒടുവിൽ ഒഴിവാക്കുന്നു. ഐആർസിടിസി വെബ്സൈറ്റിൽ നിന്നു കാപ്ച വെരിഫിക്കേഷൻ ഒഴിവാക്കാൻ റെയിൽവേ തീരുമാനിച്ചു. ഉപയോക്താവിന്റെ ആധാർ നമ്പർ നൽകിയുള്ള വെരിഫിക്കേഷനടക്കം സുരക്ഷയ്ക്കായി മറ്റു കാര്യങ്ങൾ ചെയ്തതോടെയാണ് ഈ തീരുമാനം.
ഐആർസിടിസിയുടെ പുതിയ വെബ്സൈറ്റ് വഴി എട്ട് ക്ലിക്കുകൾ കൊണ്ട് ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കാൻ സാധിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കംപ്യൂട്ടർ പ്രോഗ്രാമുകളല്ല, മനുഷ്യനാണെന്ന് ഉറപ്പാക്കാനാണ് 'കാപ്ച' നിർബന്ധമാക്കിയിരുന്നത്. എന്നാൽ, 'കാപ്ച' മനസ്സിലാക്കാൻ കഴിയാതെ ടിക്കറ്റ് ബുക്കിങ് മുടങ്ങുന്നതായി പരാതി ഉയർന്നിരുന്നു.