Drisya TV | Malayalam News

അ​ൻ​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ൽ ന​ട​ൻ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​രവ് 

 Web Desk    30 Jun 2026

വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസൻ പരാ തിയിൽ നടൻ ടിനി ടോമിനെതിരെ കേ സെടുക്കാൻ കോടതി ഉത്തരവിട്ടു. എറ ണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോട തിയുടേതാണ് നടപടി. അൻസിബ നൽ കിയ പരാതിയിൽ കേസെടുക്കാനാകി ല്ലെന്ന പോലീസിൻ്റെ കണ്ടെത്തൽ ത ള്ളിക്കൊണ്ടാണ് കോടതിയുടെ ഇടപെടൽ.

നേരത്തെ പോലീസിൽ പരാതി നൽകി യിരുന്നെങ്കിലും അനുകൂല നിലപാടല്ല ഉണ്ടായത്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചതും സ്വകാര്യ അ ന്യായം ഫയൽ ചെയ്‌തതും. കോടതി നി ർദേശപ്രകാരം കേസെടുത്താലും മുൻ പ് ഇതേ കേസിൽ ടിനി ടോമിന് അനു കൂലമായി റിപ്പോർട്ട് നൽകിയ പോലീസ് തന്നെയാണ് കേസ് അന്വേഷിക്കുക.

ഇതിൽ ആശങ്കയുണ്ടെന്ന് അൻസിബ യുടെ അഭിഭാഷകൻ പറഞ്ഞു. പോലീ സ് കുറ്റപത്രം സമർപ്പിക്കുമ്പോൾ ടിനി ടോമിനെ സഹായിക്കാൻ സാധ്യതയു ണ്ട്. എന്നാൽ അതുകൊണ്ടൊന്നും കേ സ് അവസാനിക്കാൻ പോകുന്നില്ലെ ന്നും അഭിഭാഷകൻ വ്യക്തമാക്കി. നീതി ലഭിക്കുന്നത് വരെ പോരാടുമെന്നാണ് അൻസിബ അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News