Drisya TV | Malayalam News

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം

 Web Desk    23 Jun 2026

മരിച്ച എഡിഎം നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം. ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമനം നൽകിയാണ് റവന്യൂ വകുപ്പിൻ്റെ ഉത്തരവ്. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. വൈകിട്ടാണ് ഉത്തരവ് ഇറങ്ങിയത്. ഭക്ഷ്യസുരക്ഷാ കമ്മീഷണർ ആണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്.

  • Share This Article
Drisya TV | Malayalam News