Drisya TV | Malayalam News

3.2 കോടി ആൺകൊതുകുകളെ തുറന്നുവിടാൻ അനുമതി തേടി ഗൂഗിൾ

 Web Desk    1 Jun 2026

കൊതുകുശല്യം കുറയ്ക്കാൻ ദശലക്ഷക്കണക്കിന് കൊതുകുകളെ തുറന്നുവിടുകയെന്നത് കേൾക്കുമ്പോൾ വിചിത്രമായി തോന്നാം, എന്നാൽ അത്തരമൊരു വേറിട്ട പരീക്ഷണത്തിന് ഒരുങ്ങുകയാണ് ആഗോള സാങ്കേതികവിദ്യാ ഭീമന്മാരായ ഗൂഗിൾ. കൊതുക് വഴി പകരുന്ന മാരക രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി, ലബോറട്ടറിയിൽ വളർത്തിയെടുത്ത 3.2 കോടി ആൺകൊതുകുകളെ ഫ്‌ളോറിഡ, കാലിഫോർണിയ എന്നീ സംസ്ഥാനങ്ങളിൽ രണ്ട് വർഷത്തിനുള്ളിൽ തുറന്നുവിടാൻ അനുമതി തേടിയിരിക്കുകയാണ് ഗൂഗിൾ.

കൊതുകുജന്യ രോഗങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഗൂഗിളിന്റെ 'ഡീബഗ്' പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. 2014-ൽ ആരംഭിച്ച ഡീബഗ് പ്രോജക്ട്, രോഗങ്ങൾ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കാനും ജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും ആഗോള ഗവേഷകരുമായും സർക്കാർ ഏജൻസികളുമായും ചേർന്ന് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചു വരികയാണ്.

കൊതുകുജന്യ രോഗങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഗൂഗിളിന്റെ 'ഡീബഗ്' പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. 2014-ൽ ആരംഭിച്ച ഡീബഗ് പ്രോജക്ട്, രോഗങ്ങൾ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കാനും ജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും ആഗോള ഗവേഷകരുമായും സർക്കാർ ഏജൻസികളുമായും ചേർന്ന് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചു വരികയാണ്.

ഗൂഗിളിന്റെ ശാസ്ത്രവിഭാഗം ലബോറട്ടറിയിൽ ഉത്പാദിപ്പിക്കുന്ന ആൺകൊതുകുകളിൽ 'വോൾബാച്ചിപിയ പൈപ്പിയെന്റിസ്' എന്ന പ്രത്യേക തരം ബാക്ടീരിയ നിക്ഷേപിച്ചാണ് പരിസ്ഥിതിയിലേക്ക് വിടുന്നത്. ഇതിനായുള്ള പരീക്ഷണ അനുമതിക്കായി 2025 ഡിസംബറിൽ ഗൂഗിൾ യുഎസ് ഫെഡറൽ രജിസ്റ്ററിൽ അപേക്ഷ സമർപ്പിച്ചു.

ഈ ബാക്ടീരിയ വഹിക്കുന്ന ആൺകൊതുകുകൾ പ്രകൃതിയിലുള്ള പെൺകൊതുകുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന മുട്ടകൾ വിരിയില്ല. ഇത് കൊതുകുകളുടെ എണ്ണം ക്രമേണ കുറയ്ക്കുകയും രോഗവ്യാപനം തടയുകയും ചെയ്യും. മനുഷ്യരെ കടിക്കുന്നത് പെൺകൊതുകുകൾ മാത്രമായതിനാൽ, ദശലക്ഷക്കണക്കിന് ആൺകൊതുകുകളെ പുറത്തുവിടുന്നത് കൊണ്ട് ജനങ്ങൾക്ക് കൊതുക് കടി ഏൽക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

രണ്ട് ഘട്ടങ്ങളായാണ് ഗൂഗിൾ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യവർഷം വന്ധ്യംകരിച്ച 1.6 കോടി ആൺകൊതുകുകളെ ഫ്‌ളോറിഡയിലും കാലിഫോർണിയയിലുമായി തുറന്നുവിടും. രണ്ടാം വർഷം അടുത്ത 1.6 കോടിയെയും പുറത്തുവിടും. നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ പരിശോധനയിലാണ് ഈ നിർദേശം. പരീക്ഷണം എന്ന് തുടങ്ങുമെന്നോ, ഏതൊക്കെ കൃത്യമായ സ്ഥലങ്ങളിലാണ് ഇവയെ വിടുകയെന്നോ ഫെഡറൽ രജിസ്റ്ററിൽ വ്യക്തമാക്കിയിട്ടില്ല.

കീടങ്ങളെ വന്ധ്യംകരിച്ച് ജനസംഖ്യ നിയന്ത്രിക്കുന്ന ഈ രീതി പുതിയതല്ല. രാസവസ്തുക്കൾക്ക് പകരമായി പതിറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന ഒരു ജൈവ നിയന്ത്രണ മാർഗമാണിത്. കന്നുകാലികളെയും വന്യമൃഗങ്ങളെയും ബാധിക്കുന്ന 'ന്യൂ വേൾഡ് സ്‌ക്രൂവേം' എന്ന ഈച്ചകളെയും, കാർഷിക വിളകളെ നശിപ്പിക്കുന്ന 'മെഡിറ്ററേനിയൻ ഫ്രൂട്ട് ഫ്‌ളൈ' എന്ന പഴ ഈച്ചകളെയും വിജയകരമായി അടിച്ചമർത്താൻ മുമ്പ് ഈ രീതി ഉപയോഗിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News