Drisya TV | Malayalam News

ലൈസൻസ് നൽകിയതിൽ തിരിമറി നടത്തിയ സംഭവത്തിൽ കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

 Web Desk    1 Jun 2026

ലൈസൻസ് നൽകിയതിൽ തിരിമറി നടത്തിയ സംഭവത്തിൽ കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. ഇൻസ്‌പെക്ടർ അജയകുമാറാണ് സസ്പെൻഷനിലായത്. ഇന്ന് വിരമിക്കാൻ ഇരിക്കെയാണ് ഇന്നലെ വൈകിട്ട് അജയകുമാറിനെ സസ്‌പെൻഡ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ ഉയർന്നുവന്ന വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി.

ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിൽ വൻ തിരിമറി നടത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന കണ്ടെത്തൽ. ഇൻസ്‌പെക്ടറുടെ ഔദ്യോഗിക യൂസർ ഐഡിയും പാസ്‌വേർഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് ദുരുപയോഗം ചെയ്യാൻ കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി.പരാതികൾ വർധിച്ചതിനെ തുടർന്ന് വിജിലൻസ് സംഘം കൊല്ലം ആർടിഒ ഓഫീസിൽ വിശദമായ പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് വകുപ്പുതലത്തിൽ നടന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടി.

  • Share This Article
Drisya TV | Malayalam News