രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ. പെട്രോൾ ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് കേന്ദ്രം ഇന്ധനവില വർധിപ്പിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 109.60 രൂയും ഡീസലിന് 98.45 രൂപയുമാണ് നിലവിലെ വില.
റഷ്യ- ഉക്രയ്ൻ സംഘർഷത്തെ തുടർന്ന് 2022ൽ ക്രൂഡോയിൽ വില ഉയർന്നപ്പോഴും സമാനമായ തന്ത്രമാണ് കേന്ദ്രസർക്കാർ പയറ്റിയത്. 2022 മാർച്ച് 22 മുതൽ ഏപ്രിൽ 16 വരെ 14 വട്ടം ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപയ്ക്കടുത്താണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയ വില 110 ഡോളർ കടന്നെന്ന ന്യായം പറഞ്ഞായിരുന്നിത്. 2022 സെപ്തംബറിൽ തന്നെ ക്രൂഡ് ഓയിൽ വില 80 ഡോളറിന് താഴെയെത്തിയിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ കൂട്ടിയ വില കുറയ്ക്കാൻ തയ്യാറായില്ല.