Drisya TV | Malayalam News

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിലേക്ക്

 Web Desk    7 May 2026

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിലേക്ക്. കോൺഗ്രസിൻ്റെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കി കോൺഗ്രസ് നിയമസഭാകക്ഷിയോഗം.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്താങ്ങി. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും യോഗത്തിൽ സന്നിഹിതരായിരുന്നു. ഒറ്റവരി പ്രമേയമാണ് അവതരിപ്പിച്ചത്.

ഇനി നടക്കാനുള്ളത് നിരീക്ഷകരും ദീപാ ദാസ് മുൻഷിയും കോൺഗ്രസ് എംഎൽഎമാരുമായുള്ള ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ചയാണ്. ഈ കൂടിക്കാഴ്ചയിൽ എംഎൽഎമാർ ആർക്കാണ് പിന്തുണയെന്ന് വ്യക്തമാക്കും.

  • Share This Article
Drisya TV | Malayalam News