സർക്കാർ രൂപീകരിക്കാൻ ടിവികെ നേതാവ് വിജയ് ഉന്നയിച്ച അവകാശവാദം ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിച്ചില്ലെന്ന് വിവരം. കേവലഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്നാണ് ഗവർണറുടെ നിലപാട്. കോൺഗ്രസിന്റെ 5 അംഗങ്ങൾ ഉൾപ്പെടെ 113 എംഎൽഎമാർ ഒപ്പിട്ട കത്താണ് വിജയ് ഗവർണർക്ക് കൈമാറിയത്. എന്നാൽ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യയായ 118 പേർ ഒപ്പിട്ടുള്ള കത്ത് വേണമെന്ന് ഗവർണർ അറിയിച്ചു. എന്നാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ നാളെ നടക്കാനിരുന്ന സത്യപ്രത്ജ്ഞ നീട്ടിവച്ചേക്കുമെന്നാണ് സൂചന.