Drisya TV | Malayalam News

പുതിയ പാർട്ടി പ്രഖ്യാപനവുമായി വി.കെ. ശശികല

 Web Desk    24 Feb 2026

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചന നൽകി മുൻ അണ്ണാ ഡിഎംകെ നേതാവും ജെ. ജയലളിതയുടെ വിശ്വസ്തയുമായിരുന്ന വി.കെ. ശശികല രംഗത്ത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന പ്രഖ്യാപനം ശശികല നടത്തിയത്. 'നല്ല വാർത്ത ഉടൻ വരും' എന്ന് പറഞ്ഞ ശശികല, തന്റെറെ രാഷ്ട്രീയ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

കമുതിയിൽ നടന്ന ചടങ്ങിൽ അണ്ണാ ദുരൈ, എം.ജി.ആർ, ജയലളിത എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്‌ത പുതിയ പാർട്ടിയുടെ കൊടി ശശികല പരിചയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഒൻപത് വർഷമായി താൻ പുലർത്തിയിരുന്ന മൗനം ഇനി മതിയാക്കുമെന്നും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്നും അവർ അനുയായികളോട് വ്യക്തമാക്കി. പാർട്ടിയുടെ ഔദ്യോഗിക പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രവേശനത്തിന്റെ വ്യക്തമായ സൂചനയാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

  • Share This Article
Drisya TV | Malayalam News