തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ പുതിയ റിപ്പോർട്ട് തയാറാക്കിയിരിക്കുന്ന ശ്രീധരൻ അതിവേഗ ലൈനിലേക്ക് പത്തനംതിട്ടയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് ശ്രീധരൻ മുന്നോട്ടു വക്കുന്നത്.
3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷ്യത്തിലെത്തുന്ന രീതിയിലാണ് പുതിയ മോഡൽ ശ്രീധരൻ നിർദേശിക്കുന്നത്. എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക്. തൂണും തുരങ്കവും കൂടുതൽ വരുന്നതിനാൽ ചെലവ് കുറയുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കിയിരിക്കുന്നത് 54,000 കോടി രൂപയാണ്.