വി എസ് അച്യുതാനനന്ദന് മരണാനന്തരം ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കുടുംബം. വിഷയത്തിൽ കുടുംബം പാർട്ടി നിലപാടിനൊപ്പമാണെന്ന് വി എസിന്റെ മകൻ വി എ അരുൺ കുമാർ ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പുരസ്കാരം സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമാണ് കുടുംബം.പുരസ്കാരം വി എസിന്റെ പൊതുജീവിതത്തോടുള്ള ആദരവായി കണക്കാക്കുന്നു. എന്നാൽ, വി എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കി.