Drisya TV | Malayalam News

പ്ര​ഷ​ര്‍ വാ​ഷ​റി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ​മരി​ച്ചു

 Web Desk    5 Feb 2026

കോ​ഴി​ക്കോ​ട് കാ​ക്കൂ​റി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു. പാ​വ​ണ്ടൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി അ​ഭി​ജി​ത്ത് ആ​ണ് മ​രി​ച്ച​ത്. പ്ര​ഷ​ര്‍ വാ​ഷ​റി​ൽ നി​ന്ന് ഷോ​ക്കേ​റ്റാ​ണ് അ​പ​ക​ടം.

പ്ര​ഷ​ര്‍ വാ​ഷ​ര്‍ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന് പു​റ​ത്തു​ള്ള ത​റ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ജി​ത്തി​ന് ഷോ​ക്കേ​റ്റ​ത്. അ​യ​ൽ​വാ​സി​യാ​ണ് ബോ​ധ​ര​ഹി​ത​നാ​യി വീ​ണ് കി​ട​ക്കു​ന്ന അ​ഭി​ജി​ത്തി​നെ ആ​ദ്യം ക​ണ്ട​ത്.ഇ​തേ തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം അ​ഭി​ജി​ത്തി​നെ ഉ​ട​ൻ ത​ന്നെ ബാ​ലു​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

  • Share This Article
Drisya TV | Malayalam News