സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽനിന്ന് 1.75 കോടിപ്പേരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർ ബൈറ്റ്സാണ് വെളിപ്പെടുത്തൽ നടത്തിയത്. ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇൻഗാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതിനോട് പ്രതികരിച്ചിട്ടില്ല.
യൂസർനെയിം, മേൽവിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. കുറ്റകൃത്യങ്ങൾക്കായി ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാൽവെയർ ബൈറ്റ് മുന്നറിയിപ്പ് നൽകുന്നു. ഇൻസ്റ്റഗ്രാം പാഡ് റീ സെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണ്. പലർക്കും ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീ സെറ്റ് ചെയ്യാനുള്ള സന്ദേശം ലഭിക്കുന്നുണ്ട്. ചോർന്ന വിവരങ്ങൾ ഉപയോഗിച്ചാണ് അക്കൗണ്ടുകളിലേക്ക് കടന്നുകയറുന്നത്.