Drisya TV | Malayalam News

മംഗലംഡാമിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

 Web Desk    11 Jan 2026

മംഗലംഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിലെ 17 കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ(17) ആണ് മരിച്ചത്. ഇന്ന് കാലത്ത് ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ് തൃശൂർ ഭാഗത്തുനിന്നുള്ള 5 അംഗസംഘം. ഫോട്ടോ എടുക്കാൻ വേണ്ടി പാറക്കെട്ടിൽ കയറിയപ്പോൾ തെന്നിവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും കൂടെ നടത്തിയ തിരച്ചിലിൽ പത്തരയോടെ ആണ് മൃതദേഹം പുറത്തെടുത്തത്.

  • Share This Article
Drisya TV | Malayalam News