Drisya TV | Malayalam News

കാന്താരയെ കാന്താരി അല്‍ഫാം ആക്കി, വൈറലായി പുതിയ പരസ്യം  

 Web Desk    9 Oct 2025

കാന്താര ചാപ്റ്റർ 1. വെറും അഞ്ച് ദിവസത്തിൽ 300 കോടി എന്ന നേട്ടം ആഗോളതലത്തിൽ നേടി ചിത്രം പ്രദർശനം തുടരുകയാണ്. പ്രമുഖ ട്രാക്കർമാരുടെ റിപ്പോർട്ട് പ്രകാരം 370 കോടിയാണ് ഇതുവരെ കാന്താര 1 നേടിയിരിക്കുന്ന കളക്ഷൻ. 255.75 കോടിയാണ് ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷൻ. ഗ്രോസ് കളക്ഷൻ 307 കോടിയുമാണ്. ഓവർസീസിൽ നിന്നും 63 കോടി രൂപയാണ് പടം കളക്ട് ചെയ്തതെന്നും റിപ്പോർട്ടുണ്ട്.

ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ ചിത്രത്തിന്‍റെ പേര് വച്ചുള്ള അല്‍ഫാം പരസ്യമാണ് . കാന്താരയെ കാന്താരി അല്‍ഫാം ആക്കിയാണ് പുതിയ പരസ്യം. ഒരു കയ്യില്‍ ഗ്രില്‍ഡ് ചിക്കനും മന്തിയുമായി അലറി വരുന്ന ഋഷഭ് ഷെട്ടിയാണ് പരസ്യത്തിലുള്ളത്, എജ്ജാതി ക്രിയേറ്റിവിറ്റി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  • Share This Article
Drisya TV | Malayalam News