വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും തൊഴിലിടങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി ആർത്തവ അവധി നയത്തിന് അംഗീകാരം നൽകി കർണാടക സർക്കാർ.
നയപ്രകാരം, ആർത്തവ സമയത്ത് സ്ത്രീകൾക്ക് പ്രതിമാസം ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധിക്ക് അർഹതയുണ്ടായിരിക്കും. സംസ്ഥാനത്തുടനീളമുള്ള സർക്കാർ ഓഫീസുകൾ, വസ്ത്രനിർമ്മാണ ശാലകൾ, ബഹുരാഷ്ട്ര കമ്പനികൾ, ഐടി സ്ഥാപനങ്ങൾ, മറ്റ് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ അവധി അനുവദിക്കണം.
2024-ലാണ ഇത സംബന്ധിച്ച നിരദേശം ആദ്യം വരുന്നത്. വർഷത്തിൽ ആറ് ആർത്തവ അവധികളായിരുന്നു തുടക്കത്തിൽ നിർദേശിക്കപ്പെട്ടത്. പ്രതിവർഷം പന്ത്രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകുന്ന നിലവിലെ നയത്തിലേക്ക് മാറിയത്.
'ഞങ്ങൾ സ്ത്രീകൾക്ക് ആർത്തവ അവധിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഞങ്ങൾ കൊണ്ടുവന്നതിൽ വെച്ച് ഏറ്റവും പുരോഗമനപരമായ നിയമമാണിത്. സ്ത്രീകൾക്ക് ഒരു വർഷത്തിൽ അനുവദനീയമായ 12 അവധികൾ വരെ എടുക്കാം. അവരുടെ ആർത്തവചക്രത്തിനനുസരിച്ച്, മാസത്തിൽ ഒന്നായോ അല്ലെങ്കിൽ എല്ലാം ഒരുമിച്ചോ എങ്ങനെ വേണമെങ്കിലും അവർക്ക് തിരഞ്ഞെടുക്കാം.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ബിഹാറിലും ഒഡീഷയിലും 12 ദിവസത്തെ വാർഷിക ആർത്തവ അവധി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഈ ആനുകൂല്യം കിട്ടുക.