ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് അന്തിമ അനുമതി ലഭിച്ചു. ഡിസംബർ 12ന് കൊൽക്കത്തയിലാണ് മെസ്സി തന്റെ ഇന്ത്യാ പര്യടനത്തിന് തുടക്കം കുറിക്കുന്നതെന്ന് പരിപാടിയുടെ പ്രോമോട്ടറായ ശതദ്രു ദത്ത പറഞ്ഞു. മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് 'ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025' എന്നാണ് പേരിട്ടിരിക്കുന്നത്. കൊൽക്കത്ത സന്ദർശനത്തിന് ശേഷം അഹമ്മദാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും മെസ്സിയെത്തും. ഡിസംബർ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതിയിലുള്ള കൂടിക്കാഴ്ചയോടെയാണ് മെസ്സിയുടെ ഇന്ത്യാ പര്യടനം അവസാനിക്കുന്നത്.
ഡിസംബർ 12-ന് രാത്രി മെസ്സി കൊൽക്കത്തയിൽ വിമാനമിറങ്ങും. ഇവിടെ രണ്ട് പകലും ഒരു രാത്രിയും അദ്ദേഹം ചെലവഴിക്കും. ഡിസംബർ 13-ലെ അദ്ദേഹത്തിന്റെ്റെ പരിപാടികൾ രാവിലെ ഒരു മീറ്റ് ആൻഡ് ഗ്രീറ്റോടെ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.ഡിസംബർ 15-ന് ഡൽഹിയിൽ, ഫിറോസ് ഷാ കോട്ലയിൽ നടക്കുന്ന പരിപാടിക്കായി മെസ്സിയെടുത്തും. അതിന് മുമ്പായി മെസ്സി പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കും.