Drisya TV | Malayalam News

നടൻ കാളിദാസ് ജയറാം വിവാഹിതനായി

 Web Desk    8 Dec 2024

നടൻ കാളിദാസ് ജയറാമും താരിണി കലിംഗരാരും വിവാഹിതരായി. 
രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മൂന്നുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർക്ക് പ്രണയ സാഫല്യം.പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെയും രാഷ്ട്രീയരംഗത്തെയും പ്രശസ്തര്‍ വിവാഹത്തില്‍ പങ്കെടുത്തു.കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരുവരും ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതില്‍ പങ്കെടുത്തത്. നീലഗിരി സ്വദേശിയായ തരിണി 2019ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പാണ്.2022ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും തരിണി പങ്കെടുത്തിരുന്നു.

  • Share This Article
Drisya TV | Malayalam News