Drisya TV | Malayalam News

അ​യ്യ​പ്പ ഭ​ക്ത​രു​മാ​യി എ​ത്തി​യ ട്രാ​വ​ല​റി​ന്‍റെ ഡ്രൈ​വ​റെ മ​ർ​ദി​ച്ച എ​എ​സ്ഐയ്ക്ക് സസ്പെൻഷൻ

 Web Desk    22 Nov 2026

അ​യ്യ​പ്പ ഭ​ക്ത​രു​മാ​യി എ​ത്തി​യ ട്രാ​വ​ല​റി​ന്‍റെ ഡ്രൈ​വ​റെ മ​ർ​ദി​ച്ച എ​എ​സ്ഐയ്ക്ക് സസ്പെൻഷൻ. നി​ല​യ്ക്ക​ലി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​എ​സ്ഐ ജി​ജോ​യെ സ​സ്പെ​ൻ​ഡ് ചെയ്യാൻ എ​ഡി​ജി​പി പി. ​വി​ജ​യ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കുകയായിരുന്നു. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ശ​ബ​രി​മ​ല പ്ര​ത്യേ​ക ഡ്യൂ​ട്ടി​ക്കാ​യി എ​ത്തി​യ എ​എ​സ്ഐ ജി​ജോ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പാ​ർ​ക്കിംഗുമാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് വ​ട​ക്ക​ൻ പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​ശാ​ന്തി​ന് മ​ർ​ദ​ന​മേ​റ്റ​ത്. വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ​നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യി നി​ല​യ്ക്ക​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലെ​ത്തി​യ​താ​യി​രു​ന്നു പ്ര​ശാ​ന്ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലി​സു​കാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വാ​ഹ​നം വ​ശ​ത്തേ​ക്ക് ഒ​തു​ക്കി​നി​ർ​ത്തി തീ​ർ​ഥാ​ട​ക​രെ ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​എ​സ്ഐ ജി​ജോ അ​വി​ടെ​യെ​ത്തി​യ​ത്.വ​ന്ന​യു​ട​ൻ ഇ​യാ​ൾ പ്ര​കോ​പി​ത​നാ​യി ത​ട്ടി​ക്ക​യ​റി. താ​ൻ വ​ട​ക്ക​ൻ പ​റ​വൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്ന് അ​റി​യി​ച്ച​തോ​ടെ എ​എ​സ്ഐ​യു​ടെ പ്ര​കോ​പ​നം വ​ർ​ധി​ച്ചെ​ന്നും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​ശാ​ന്ത് പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​ട്ടു​കാ​ര​നാ​ണെ​ന്ന് പ​റ​ഞ്ഞ​താ​ണ് എ​എ​സ്ഐ​യെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

  • Share This Article
Drisya TV | Malayalam News