Drisya TV | Malayalam News

കെ.എസ്.ഇ.ബി.യുടെ തോട്ടിയിൽ കെട്ടിയ കത്തി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക് 

 Web Desk    16 Sep 2026

മരത്തിന്റെ ചില്ലവെട്ടാൻ ജീപ്പിൽ കൊണ്ടുപോവുകയായിരുന്ന കെ.എസ്.ഇ.ബി.യുടെ തോട്ടിയിൽ കെട്ടിയ കത്തി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. മണിയൂർ ചെല്ലട്ട് പൊയിൽ കാളാംപുതുക്കുടി ജാനകി(75)ക്കാണ് ഗുരുതര പരിക്കേറ്റത്. ജീപ്പിന് മുകളിൽ കെട്ടിവെച്ച തോട്ടിയിൽനിന്ന് കൊടുവാൾ ഊരിവീണാണ് അപകടം.വടകര മണിയൂർ ഹൈസ്‌കൂളിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. കെ.എസ്.ഇ.ബി. മണിയൂർ സെക്ഷന്റെ ജീപ്പിൽ കൊണ്ടുപോയ കൊടുവാളാണ് അപകടമുണ്ടാക്കിയത്. കൊടുവാൾ കൊണ്ട് ജാനകിയുടെ വയർ കീറിയനിലയിലായിരുന്നു.

ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ പോകുമ്പോഴായിരുന്നു സംഭവം. ബോൾട്ട് ഇളകി കൊടുവാൾ തെറിച്ചുപൊകുകയായിരുന്നെന്നാണ് വിവരം. ഈ ജീപ്പിൽത്തന്നെ ഇവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് സഹകരണ ആശുപത്രിയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  • Share This Article
Drisya TV | Malayalam News