Drisya TV | Malayalam News

ഉത്തർപ്രദേശിൽ 60 വയസ്സും അതിനു മുകളിലും പ്രായമുള്ള സ്ത്രീകൾക്ക് ഇനി മുതൽ UPSRTC ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം

 Web Desk    26 Aug 2026

ഉത്തർപ്രദേശിൽ 60 വയസ്സും അതിനു മുകളിലും പ്രായമുള്ള സ്ത്രീകൾക്ക് ഇനി മുതൽ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (UPSRTC) ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് 'ലോക്മാതാ അഹില്യാബായ് മാതൃശക്തി യോജന' എന്ന ഈ ചരിത്ര പദ്ധതിക്ക് അംഗീകാരം നൽകിയത്. പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ഒരുകോടിയിലധികം മുതിർന്ന വനിതകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഉത്തർപ്രദേശ് ഗതാഗത മന്ത്രി ദയാശങ്കർ സിംഗ് അറിയിച്ചു.

യു.പി.എസ്.ആർ.ടി.സിയുടെ എല്ലാ ജനറൽ ബസുകളിലും ഈ സൗജന്യ യാത്രാ സൗകര്യം ലഭ്യമായിരിക്കും. ആനുകൂല്യം ലഭിക്കുന്നതിനായി 60 വയസ്സ് പൂർത്തിയായെന്ന് തെളിയിക്കുന്ന ആധാര്‍ കാർഡോ വോട്ടർ ഐഡി കാർഡോ കണ്ടക്ടറെ കാണിച്ചാൽ മതിയാകുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News