പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രരേഖയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യാത്രചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കേണ്ട രേഖയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയാണോ എന്ന തര്‍ക്കം മുറുകുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പുറത്ത് വരുന്നത്. എസ്‌ഐആര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് പൗരത്വ രേഖയായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് കേന്ദ്രം പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്നും വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.
1967 ലെ പാസ്പോര്‍ട്ട് നിയമപ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് പ്രാഥമികമായി ഒരു യാത്രാ രേഖയാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പാസ്പോര്‍ട്ടുകള്‍ പൗരത്വത്തിന്റെ തെളിവായി കണക്കാക്കാമോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.