Drisya TV | Malayalam News

മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം

 Web Desk    15 Jul 2026

കോഴിക്കോട് മൂട്ടോളിയിൽ നിർമാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളി മരിച്ചു. ഫയർഫോഴ്സെത്തി തൊഴിലാളികളെ പുറത്തേക്കെത്തിക്കുമ്പോഴേക്കും ഒരാൾ മരണപ്പെട്ടിരുന്നു. പാലത്ത് സ്വദേശി സിറാജാണ് മരിച്ചത്.

മുട്ടോലി പയിമ്പ്ര റോഡിലാണ് അപകടം. ഇവിടെ പുതുതായി നിർമിക്കുന്ന കെട്ടിടത്തോടനുബന്ധിച്ചാണ് മാലിന്യ ടാങ്ക് നിർമിച്ചിരുന്നത്. രാവിലെ ജോലിക്കായി ഇതിനുള്ളിൽ ഇറങ്ങിയപ്പോഴാണ് സിറാജ് അകത്ത് കുടുങ്ങിയത്.സിറാജിനെ രക്ഷിക്കാൻ സമീപത്തെ കൊറിയർ ഓഫീസിലുണ്ടായിരുന്ന വിശ്വനാഥൻ എന്ന ആൾ ഇറങ്ങിയതോടെ രണ്ടുപേർക്കും ശ്വാസ തടസ്സമുണ്ടാവുകയായിരുന്നു. വിശ്വനാഥന്റെ നിലയും ഗുരുതരമാണ്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Share This Article
Drisya TV | Malayalam News