Drisya TV | Malayalam News

മേപ്പാടിയിൽ മണ്ണിടിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി

 Web Desk    7 Jul 2026

വയനാട് മേപ്പാടിയിൽ മണ്ണിടിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. കനത്തമഴയിൽ വയനാട്-മേപ്പാടി തുരങ്കപാതയ്ക്ക് സമീപം മീനാക്ഷിപാലത്ത് ഉണ്ടായ മണ്ണിടിച്ചിലിലാണ് നാലുപേരുടെ ജീവൻ നഷ്ടമായത്. ഒമ്പതുപേരെ രക്ഷപ്പെടുത്തി. അഞ്ചുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.അടിഞ്ഞുകൂടിയ ചെളി മാറ്റിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തുരങ്കപാതയുടെ നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.ചിലർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്.ഇതിനിടെ, വയനാട്ടിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ച ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News