Drisya TV | Malayalam News

ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടാൽ ഹോർമുസിൽ ടോൾ ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി ഡോണൾഡ് ട്രംപ്

 Web Desk    21 Jun 2026

ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടാൽ ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിൽ ഇന്ന് ഇരുരാജ്യങ്ങളും തമ്മിൽ ആദ്യ റൗണ്ട് ചർച്ച നടക്കാനിരിക്കവേയാണ് ട്രൂത്ത് സോഷ്യലിൽ ട്രംപിൻ്റെ ഭീഷണി.'വെടിനിർത്തൽ നിലനിൽക്കുന്ന 60 ദിവസത്തേക്ക് ഹോർമുസിൽ ടോൾ പിരിക്കില്ല. 60 ദിവസത്തിനുശേഷവും ടോൾ ഉണ്ടാവില്ല. എന്നാൽ കരാറിലെത്തുന്നതിൽ പരാജയപ്പെട്ടാൽ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ കാവൽ മാലാഖയെന്ന നിലയ്ക്ക് നൽകിയതും നൽകാൻ പോകുന്നതുമായ സേവനങ്ങളുടെ അടിസ്ഥാനത്തിൽ യുഎസിന് ടോൾ ഈടാക്കാം.'-ട്രംപ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News