Drisya TV | Malayalam News

സ്കൂൾ പ്രൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ

 Web Desk    30 May 2026

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട സ്കൂൾ പ്രൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എസ്.ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ സസ്പെൻഡ് ചെയ്ത്.

വിഷയത്തിൽ മുഖ്യമന്ത്രിയോ ഓഫിസോ പരാതി നൽകിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.

  • Share This Article
Drisya TV | Malayalam News