Drisya TV | Malayalam News

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

 Web Desk    30 May 2026

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. സിഎൻജിക്ക് കിലോ രണ്ട് രൂപയാണ് കൂട്ടിയത്. ഈ ആഴ്ചയിൽ തന്നെ രണ്ടാംതവണയാണ് സിഎൻജി വില വർധിപ്പിക്കുന്നത്.അതേസമയം, ഗാർഹിക പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന പിഎൻജിയുടെ വില 50 പൈസ വർധിപ്പിച്ചു. സിഎൻജിയുടെ വില മുംബൈയിൽ കിലോയ്ക്ക് 86 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സിഎൻജിയുടെ നിരവധി തവണയാണ് വില വർധിപ്പിച്ചത്.

മേയ് 15-ന് രണ്ട് രൂപയും, 17-ന് ഒരു രൂപയും, 23-ന് വീണ്ടും ഒരു രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 26ന് രണ്ട് രൂപ വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.

തുടർച്ചയായുണ്ടാകുന്ന ഈ വിലവർധന സാധാരണക്കാരെയും ഓട്ടോ- ടാക്‌സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്‌പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News