Drisya TV | Malayalam News

പരസ്യ ചിത്രീകരണത്തിനെത്തിയ മോഡൽ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

 Web Desk    28 May 2026

പരസ്യ ചിത്രീകരണത്തിനെത്തിയ ഡൽഹി സ്വദേശിയായ മോഡൽ പെരുമ്പാവൂരിൽ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. പെരുമ്പാവൂർ കുറുപ്പുംപടിക്ക് സമീപം മുടക്കുഴ പഞ്ചായത്തിലെ പെട്ടിമല പാറമടയിലാണ് അപകടമുണ്ടായത്. പരസ്യ ചിത്രീകരണത്തിനായി ലൊക്കേഷൻ നോക്കാൻ എത്തിയ സംഘത്തിലെ ഡൽഹി അംബേദ്‌കർ നഗർ സ്വദേശിയായ ദിവ്യാൻഷു ജോഷി (26) ആണ് മരിച്ചത്.പാറമടയിലെ വെള്ളത്തിൽ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി താഴ്ന്നു പോകുകയായിരുന്നു.

ഡൽഹി ആസ്ഥാനമായ ഒരു വസ്ത്രനിർമാണ കമ്പനിക്കു വേണ്ടിയുള്ള പരസ്യ ചിത്രീകരണത്തിനാണ് ഡൽഹിയിൽ നിന്നുള്ള നാലംഗ സംഘം കേരളത്തിലെത്തിയത്. ചാലക്കുടയിലെ ഒരു ഏജൻസിക്കായിരുന്നു ചിത്രീകരണത്തിന്റെ ചുമതല.ഇന്ന് അവധിയായതിനാൽ നാളെ ഷൂട്ടിങ്ങിനുള്ള അനുമതി പഞ്ചായത്തിൽ നിന്ന് വാങ്ങാനിരിക്കുകയായിരുന്നു സംഘമെന്ന് കോടനാട് പൊലീസ് വ്യക്തമാക്കി. അതിനു മുമ്പ് ലൊക്കേഷൻ കാണാനായാണു സംഘത്തിലെ ഏതാനും പേർ ഇവിടെ എത്തിയത്. ദിവ്യാൻഷു വെള്ളത്തിലേക്ക് ഇറങ്ങി. കൂടെയുണ്ടായിരുന്ന ആൾ വിഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ ദിവ്യാൻഷു ആഴത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു

  • Share This Article
Drisya TV | Malayalam News