Drisya TV | Malayalam News

മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആനയിറങ്കൽ ഡാമിലിറങ്ങി

 Web Desk    27 Nov 2026

മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആന ആനയിറങ്കൽ ജലാശയത്തിൽ ഇറങ്ങിയതോടെ നാട്ടുകാരുടെയും വനപാലകരുടെയും ചങ്കിടിപ്പേറിയിരിക്കു കയാണ്. ആന മയങ്ങിയാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. മറുകരയിലേക്ക് നീന്തുന്ന ആനയക്ക് പിന്നാലെ ബോട്ടിൽ വനംവകുപ്പ് സംഘം പിന്നാലെയുണ്ട്. മൂന്നുമണിയോടെയാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. 301 ഏക്കറിലെ അംഗനവാടിക്ക് സമീപം കഴിഞ്ഞദിവസം മയക്കുവെടിവച്ചതിനു സമീപത്തുവെച്ചാണ് ഇന്നും മയക്കുവെടിവെച്ചത്. മയങ്ങിയാൽ അടുത്ത ഡോസ് നൽകുന്നതിനും തുടർന്ന് കോളർ ധരിപ്പിക്കുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്.മയക്കുവെടിയെറ്റ ചക്കക്കൊമ്പൻ അൽപ്പനേരം അനങ്ങാതെ നിന്ന ശേഷം ആന ഈട്ടിക്കമല ഭാഗത്തേക്ക് ഓടുകയായിരുന്നു. യൂക്കാലിപ്റ്റസ് മരങ്ങൾ വളർന്ന് നിൽക്കുന്ന ഈ പ്രദേശത്തുനിന്നാണ് ആനയിറങ്കൽ അണക്കെട്ടിലേക്ക് ഇറങ്ങിയത്. തുടർന്ന് മറുകരപിടിക്കുന്നതിന് ആന നീന്തിത്തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ ആന മയങ്ങിയാൽ ജീവന് വരെ അപകടമുണ്ടാകാം. കുങ്കിയാനകളെ സംഭവ സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ മയക്കുവെടി വെച്ചിരുന്നെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്നും ചക്കക്കൊമ്പൻ ദൗത്യം ആരംഭിച്ചത്. ദൗത്യത്തിന്റെ മൂന്നാംദിവസം രാവിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്താണ് ആനയെ കണ്ടെത്തിയത്.ആനയെ വെടിവെക്കുന്നതിന് അനുയോജ്യമായ സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള ശ്രമം ദൗത്യസംഘം തുടർന്നു. തുടർന്ന് ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിലുള്ള സംഘത്തിന് ആർആർടി നിരീക്ഷണ സംഘം നിർദേശങ്ങൾ നൽകി. ഇതിനിടെ എൺപതേക്കറിൽനിന്ന് തുരുത്തിലേക്ക് പോകുന്ന വഴി തുറസായ പ്രദേശത്തേക്ക് ആന നീങ്ങി. പിന്നാലെ ആന ഡാമിലെ വെള്ളത്തിലേക്ക് ഇറങ്ങി നീന്താൻ തുടങ്ങി. ഈ ഘട്ടത്തിൽ കരയിലേക്ക് കയറിയാൽ മയക്കുവെടിവെക്കാനാകുമെന്നാണ് വനംവകുപ്പ് അറിയിച്ചത്. എന്നാൽ, ലാസയിൽനിന്ന് ഇടികുഴി ഭാഗത്തേക് നീങ്ങിയ ആന പിന്നാലെ തുരുത്തിലെ കാട്ടിലേക്ക് കയറി.അവിടെനിന്ന് മറയൂർ കുടി ഭാഗത്തേക്കും പിന്നാലെ കൊക്കു പാറ ഭാഗത്തേക്കുമാണ് ആന നീങ്ങിയത്.

  • Share This Article
Drisya TV | Malayalam News