വെള്ളിയാഴ്ച ആറു ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് നൽകി.കന്യാകുമാരി മേഖല മുതൽ കർണാടകയുടെ തെക്കുവരെ നീളുന്ന, തമിഴ്‌നാട്ടിലൂടെയും കേരളത്തിലൂടെയും കടന്നുപോകുന്ന ന്യൂനമർദപ്പാത്തിയാണ് തുലാവർഷം വീണ്ടും സജീവമാകാൻ കാരണം. ശനിയാഴ്ചയോടെ മഴ കുറയും.