Drisya TV | Malayalam News

തൃശൂരിൽ ദമ്പതിമാർ വെട്ടേറ്റ് മരിച്ച നിലയിൽ

 Web Desk    27 Nov 2026

കിഴുപ്പിള്ളിക്കരയിൽ ദമ്പതിമാരെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് രണ്ട് പേരും മരിച്ചു കിടന്നത്. ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News