രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ എട്ടുവർഷമായി ഒന്നാമതായിരുന്ന മധ്യപ്രദേശിലെ ഇൻഡോറിന് പടിയിറക്കം. കേന്ദ്ര സർക്കാറിന്റെ വാർഷിക ശുചിത്വ സർവേയിൽ നഗരത്തിന് മുൻനിരയിൽ ഇടംനേടാനായില്ല.കേന്ദ്ര സർക്കാറിന്റെ വാർഷിക ശുചിത്വ സർവേയിൽ ഏറ്റവും വൃത്തിയുള്ള നഗരമായി ഒന്നാം സ്ഥാനത്ത് നവി മുംബൈ തെരഞ്ഞെടുക്കപ്പെട്ടു. സൂറത്തും വിജയവാഡയുമാണ് തൊട്ടുപിന്നിൽ.മൂന്ന് മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഉജ്ജയിൻ ഒന്നാമതെത്തി; ചണ്ഡിഗഢും ഗുണ്ടൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എട്ട് വർഷമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ദോർ മുൻനിര പട്ടികയിൽ ഇടം നേടിയില്ല. രാഷ്ട്രപതി ദ്രൗപദി മുർമു വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
നദീതീരത്തുള്ള നഗരങ്ങളിൽ മധ്യപ്രദേശിലെ രേവ ഒന്നാം സ്ഥാനം നേടി. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഗ്രേറ്റർ വിശാഖപട്ടണം ഒന്നാമതെത്തി. ശുചിത്വമുള്ള തീരദേശ നഗരം വിഭാഗത്തിൽ പുരി ഒന്നാം സ്ഥാനം നേടി. കേരളത്തിലെ ആലപ്പുഴയും മഹാരാഷ്ട്രയിലെ രത്നഗിരിയുമാണ് തൊട്ടുപിന്നിലുള്ളത്.കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ 2025-26 ലെ സ്വച്ഛ് സിറ്റി പദവി ലഭിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭയായി മട്ടന്നൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്വച്ച് സര്‍വേക്ഷന്‍ റാങ്കിങില്‍ മികവ് പുലര്‍ത്തിയാണ് സ്വച്ഛ് സിറ്റി ഓഫ് കേരള പുരസ്കാരത്തിന് നഗരസഭ അര്‍ഹമായത്.
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം സ്വച്ഛ് ഭാരത് മിഷന് അര്‍ബന്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ദേശീയതല ശുചിത്വ വിലയിരുത്തലാണ് സ്വച്ഛ് സര്‍വേക്ഷൻ. മാലിന്യ ശേഖരണം, ഉറവിടതല തരംതിരിക്കല്‍, ശാസ്ത്രീയ സംസ്ക്കരണം, പൊതുശുചിത്വം, ശൗചാലയ സൗകര്യങ്ങള്‍, ജനപങ്കാളിത്തം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ വിലയിരുത്തുന്നത്.ശുചിത്വ-മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ബോധവത്കരണത്തിനായി നടത്തിയ ജനകീയ ഇടപെടലുകള്‍, കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന പദ്ധതികളുടെ സമയ ബന്ധിതമായ നടത്തിപ്പ്, ജനകീയമായി നടത്തിയ ശുചിത്വ കാമ്പയിനുകള്‍ തുടങ്ങിയവയാണ് മട്ടന്നൂര്‍ നഗരസഭയെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്.