Drisya TV | Malayalam News

ഹോർമുസ് യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകളെ ഒഴിവാക്കി ഇറാൻ 

 Web Desk    4 Nov 2026

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകളെ ഒഴിവാക്കിയതായി ഇറാനിയൻ പാർലമെന്റ് അംഗം. ഇന്ത്യയിൽ നിന്നുള്ള മരുന്ന് വിതരണം സുഗമമാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യങ്ങളിലൊന്ന്.ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയ സമിതിയുടെ ഡെപ്യൂട്ടി ചെയർമാൻ അമീർ ഹയാത്ത് മൊഗദ്ദാം ആണ് ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ ജലപാതയിലൂടെ കടന്നുപോകാൻ അനുവാദമുണ്ടെന്ന് അറിയിച്ചത്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നിവയെ ഞങ്ങൾ നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് തടസ്സമില്ലാതെ കടന്നുപോകാം. അമേരിക്കക്കാരും അവരെ തടയുന്നില്ല' ചൊവ്വാഴ്ച ഇറാനിയൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഹയാത്ത് മൊഗദ്ദാം പറഞ്ഞു.ഈ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇറാനുള്ള താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഈ ഇളവുകളുടെ ലക്ഷ്യമെന്ന് അദ്ദേഹം സൂചിപ്പിച്ചു.ഇന്ത്യയിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ സൗകര്യമൊരുക്കുന്നുണ്ട്. ചൈനീസ് കപ്പലുകൾക്ക് നൽകിയിരിക്കുന്ന ഇളവ് ചൈനയുടെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

  • Share This Article
Drisya TV | Malayalam News