Drisya TV | Malayalam News

ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ പുതിയ സംവിധാനം

 Web Desk    4 Nov 2026

ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ സംവിധാനം വരുന്നു. 'എച്ച്.എം. ആക്ട്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഡിജിറ്റൽ പെറ്റിഷൻ മാനേജ്‌മെന്റ് സിസ്റ്റം വഴി പരാതികൾ കൃത്യമായി രേഖപ്പെടുത്താനും തുടർനടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് തൽസമയം അയക്കാനും സാധിക്കും. പരാതികളിൽ സ്വീകരിച്ച നടപടികൾ ഉന്നതതലത്തിൽ നിരീക്ഷിക്കാനും വിവരങ്ങൾ പരാതിക്കാരനെ നേരിട്ട് അറിയിക്കാനുമുള്ള സംവിധാനം ഇതിലുണ്ട്. കൂടാതെ, അടിയന്തര നടപടി ആവശ്യമായ പരാതികളിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് നിർദേശങ്ങൾ രേഖപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ കഴിയും.

  • Share This Article
Drisya TV | Malayalam News