Drisya TV | Malayalam News

ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ

 Web Desk    31 Oct 2026

കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഇവരുടെ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിന്റെ കട ബാധ്യത ഉണ്ടെന്നാണ് അമ്മയും അച്ഛനും ചേർന്നെഴുതിയ കുറിപ്പിൽ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുന്നു. സാജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ ഒരു മുറിയിലും സബിന്റെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടത്.നേരത്തെ കുടുംബത്തിന് പലചരക്കുകടയുണ്ടായിരുന്നു. ഇപ്പോൾ വീടിന്റെ മുകൾനിലയിൽ ഹോംസ്റ്റേ നടത്തി വരുകയാണ്. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

  • Share This Article
Drisya TV | Malayalam News