Drisya TV | Malayalam News

തമിഴ്‌നാട്ടിൽ സർക്കാർ സർവീസുകളിലേക്കുള്ള നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

 Web Desk    30 Oct 2026

തമിഴ്‌നാട്ടിൽ സർക്കാർ സർവീസുകളിലേക്കുള്ള നേരിട്ടുള്ള നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഉദ്യോഗാർഥികളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് സർക്കാർ തീരുമാനം. പിന്നാക്ക വിഭാഗങ്ങൾ (ബിസി), എസ്ടി, എസ്‌സി തുടങ്ങിയ സംവരണ വിഭാഗങ്ങൾക്ക് നിലവിൽ ലഭിച്ചുവരുന്ന പ്രായയിളവുകൾക്ക് പുറമെയായിരിക്കും ഈ അഞ്ച് വർഷത്തെ ഇളവ് ബാധകമാകുക. 2026 ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News