Drisya TV | Malayalam News

വൈദ്യുതി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം പിന്‍വലിച്ച് കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍

 Web Desk    9 Oct 2026

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ സമരം പിന്‍വലിച്ചു. വൈദ്യുതി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാൻ കേരള മീറ്റര്‍ റീഡേഴ്സ് യൂണിറ്റി തീരുമാനിച്ചത്. വേതന വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്താനും മന്ത്രി സണ്ണി ജോസഫുമായി നടത്തിയ ചര്‍ച്ചയിൽ ധാരണയായി.അധിക ജോലിക്ക് മീറ്റര്‍ ഒന്നിന് 1.60 പൈസ എന്ന നിരക്ക് കൂട്ടണം, രണ്ടു മാസത്തിലൊരിക്കൽ മീറ്റര്‍ റീഡിങ്ങിനുള്ള കൂലി അന്‍പതു ശതമാനം കൂട്ടണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 1800ഓളം മീറ്റര്‍ റീഡര്‍മാര്‍ ഈ മാസം ഒന്നു മുതൽ സമരത്തിലായിരുന്നു.

  • Share This Article
Drisya TV | Malayalam News