Drisya TV | Malayalam News

വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റിൽ വീണ് സഹോദരങ്ങൾ മരിച്ചു

 Web Desk    29 Sep 2026

കുളിമുറിയിൽ വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റിൽ വീണ് സഹോദരങ്ങൾ മരിച്ചു. വടകരപ്പതി മണൽകാട് ജോൺ കുമാർ– നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മേനോൻ പാറ കൂരാങ്കാ‌ട്ട് വാടകയ്ക്ക് താമസിക്കുകയാണ് ജോൺ കുമാറും കുടുംബവും. ഇരുവരും കളിച്ചുകൊണ്ടിരിക്കെ രാവിലെ പത്തരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ കുളിമുറിയിലെ ബക്കറ്റിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ വീണു കിടക്കുന്നതു കണ്ട ഉടൻ നാട്ടുകാർ അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ജെന്നിഫർ മേനോൻപാറ യുപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ്.

  • Share This Article
Drisya TV | Malayalam News