Drisya TV | Malayalam News

സൗദി അറേബ്യയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ മലയാളി യുവാവിന്റെ വധശിക്ഷ ദമാമിൽ നടപ്പാക്കി

 Web Desk    27 Sep 2026

സൗദി അറേബ്യയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ മലയാളി യുവാവിന്റെ വധശിക്ഷ ദമാമിൽ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിന്റെ (41) ശിക്ഷയാണ് ഞായറാഴ്ച രാവിലെ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുകയും ഇന്ത്യൻ എംബസിക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു.

2023-ലാണ് കേസിനാസ്‌പദമായ സംഭവം. ഒമാനിൽ നിന്ന് കരമാർഗം സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ വച്ചാണ് ഇയാളെ സൗദി സുരക്ഷാസേന പിടികൂടുന്നത്. ഇയാളുടെ പക്കൽ നിന്ന് 43 കിലോഗ്രാമോളം വരുന്ന മാരകമായ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു.

തുടർന്ന് നടന്ന വിചാരണയിൽ വിചാരണക്കോടതിയും പിന്നീട് അപ്പീൽ കോടതിയും പ്രതിക്ക് വധശിക്ഷ ശരിവെക്കുകയായിരുന്നു. സുപ്രീം കോടതിയുടെയും അംഗീകാരത്തിന് ശേഷം സൗദി ഭരണാധികാരിയുടെ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പിലാക്കിയത്.

  • Share This Article
Drisya TV | Malayalam News