Drisya TV | Malayalam News

യുഎഇയിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സർക്കാരിന്റെ പൂട്ട്

 Web Desk    27 Sep 2026

സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കാൻ ഇനി ജനനത്തീയതി ടൈപ്പ് ചെയ്ത് മുന്നോട്ടുപോകുന്ന കാലം മാറുന്നു. യുഎഇയുടെ പുതിയ നിയമം അനുസരിച്ച് പ്രായം കൃത്യമായി പരിശോധിക്കുന്ന സംവിധാനം (ഏജ് ഗേറ്റ്) സമൂഹമാധ്യമങ്ങൾ ഒരു വർഷത്തിനകം ഒരുക്കണമെന്നാണ് നിർദേശം. 15 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി കടുപ്പിക്കുന്നത്.

യുഎഇയിൽ ലഭ്യമാകുന്ന സോഷ്യൽ മീഡിയ സേവനങ്ങൾക്ക് നിയമം ബാധകമാണ്. ഇനി 'എനിക്ക് 15 വയസ്സായി' എന്ന് സ്വയം പ്രഖ്യാപിച്ചാൽ മാത്രം മതിയാകില്ല. സർക്കാർ ഡിജിറ്റൽ ഐഡി, ഔദ്യോഗിക തിരിച്ചറിയൽ രേഖ, ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കൽ, എഐ അധിഷ്ഠിത പ്രായനിർണയം തുടങ്ങിയ അംഗീകൃത സംവിധാനങ്ങളിലൂടെ പ്രായം ഉറപ്പാക്കേണ്ടിവരും. വയസ്സ് കൂട്ടി നൽകി അക്കൗണ്ട് തുറക്കുന്ന നിലവിലെ ഏർപ്പാട് ഇനി നടക്കില്ല.

  • Share This Article
Drisya TV | Malayalam News