Drisya TV | Malayalam News

അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം 

 Web Desk    9 Aug 2026

അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ. ഒരു ലക്ഷം രൂപയാകും നൽകുക. ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

‘‘ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. അദ്ദേഹം ആ പൈസ തരാമെന്നും പറഞ്ഞു. പൊതുജനങ്ങളോട് താൽപര്യമുള്ള ഒരു വ്യക്തിയാണ്. പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഞാൻ ആ പണം കൊടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഓട്ടോറിക്ഷ ‍ഡ്രൈവറെ ഞാൻ അഭിനന്ദിക്കുന്നു’’ – രമേശ് ചെന്നിത്തല പറഞ്ഞു.

  • Share This Article
Drisya TV | Malayalam News