Drisya TV | Malayalam News

കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ 

 Web Desk    9 Aug 2026

കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. തിരുവനന്തപുരം വനം ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത്. കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പോലീസ് പ്രതികളെ സാഹസികമായി പിടികൂടിയത്.

സംസ്ഥാനത്ത് ആനക്കൊമ്പ് കടത്ത് വീണ്ടും വ്യാപകമാകുന്നുവെന്ന വിവരത്തെ തുടർന്ന് വനം ഇൻ്റലിജൻസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായവർ ഈ മേഖലയിലെ പ്രധാന കണ്ണികളാണെന്ന് വനംവകുപ്പ് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News