Drisya TV | Malayalam News

ജയിലിന് ചുറ്റും കാവലിന് മുതലകളെ നിയോഗിക്കാന്‍ പുതിയ നിയമവുമായി ഇസ്രയേല്‍ സര്‍ക്കാര്‍

 Web Desk    21 Jul 2026

ജയില്‍ ചാട്ടം തടയുന്നതിനായി ജയിലിന് ചുറ്റും കാവലിന് മുതലകളെ നിയോഗിക്കാന്‍ പുതിയ നിയമവുമായി ഇസ്രയേല്‍ സര്‍ക്കാര്‍. പരിസ്ഥിതി സംരക്ഷണ മന്ത്രി ഇദിത് സില്‍മാന്‍ മുതലകളെ വന്യമൃഗങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റി 'സുരക്ഷാ ആവശ്യങ്ങള്‍ക്കായി വളര്‍ത്താവുന്ന ജീവികള്‍' എന്ന വിഭാഗത്തിലേക്ക് പുനഃക്രമീകരിച്ചു. ഇതോടെയാണ് ഇതിന് നിയമപരമായ വഴിയൊരുങ്ങിയത്.

തടവുകാര്‍ രക്ഷപ്പെടുന്നത് തടയാന്‍ മുതലകളെ ഉപയോഗിക്കാനുള്ള നീക്കത്തെ ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം ബെന്‍ ഗ്വിര്‍ ഈ ആശയം മുന്നോട്ടുവച്ചപ്പോള്‍ ഇസ്രയേല്‍ നേച്ചര്‍ ആന്‍ഡ് പാര്‍ക്ക്‌സ് അതോറിറ്റി നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നുവെന്ന് ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ പുതിയ നിയമഭേദഗതി വരുന്നതോടെ പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം.

തെക്കൻ ഇസ്രയേലിലെ കെറ്റ്സിയോട്ട് ജയിലിന് ചുറ്റുമായിരിക്കും ആദ്യഘട്ടത്തിൽ മുതലകളെ വിന്യസിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹമാസ് തടവുകാരുൾപ്പെടെ നിരവധിപ്പേരെ പാർപ്പിച്ചിരിക്കുന്ന ഇസ്രയേലിലെ പ്രധാന ജയിലുകളിൽ ഒന്നാണിത്. ഇസ്രയേൽ ജയിൽ സർവീസ് പോലുള്ള സുരക്ഷാ ഏജൻസികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ മുതലകളെ വളർത്തുക.

  • Share This Article
Drisya TV | Malayalam News