ഒരു കോൺടാക്റ്റ് ഇപ്പോൾ ഓൺലൈനിൽ ഉണ്ടോ എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഗ്രീൻ ഡോട്ട് ഇൻഡിക്കേറ്ററാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്.വാട്‌സ്ആപ്പിലെ ഒരു കോൺടാക്റ്റ് ഓൺലൈനിലാണെങ്കിൽ അവരുടെ പ്രൊഫൈൽ ചിത്രത്തിന് താഴെ ചെറിയൊരു പച്ചനിറത്തിലുള്ള കുത്ത് കാണാൻ സാധിക്കും. ചാറ്റ് ലിസ്റ്റ് തുറന്ന് നോക്കാതെ തന്നെ വ്യക്തി ഇപ്പോൾ ആപ്പിൽ സജീവമാണോ എന്ന് തിരിച്ചറിയാൻ ഈ വിഷ്വൽ ക്യൂ സഹായിക്കുന്നു.
ചാറ്റ് ലിസ്റ്റിലോ മെയിൻ സ്‌ക്രീനിലോ ഈ ഗ്രീൻ ഡോട്ട് ഇപ്പോൾ ദൃശ്യമല്ല. പകരം, ഒരു കോൺടാക്റ്റിന്റെ ചാറ്റിലേക്ക് പോയി അവരുടെ പ്രൊഫൈൽ ചിത്രത്തിലോ പേരിലോ ടാപ്പ് ചെയ്ത് കോൺടാക്റ്റ് ഇൻഫോ പേജിലെത്തുമ്പോൾ മാത്രമാണ് ഈ പച്ചനിറത്തിലുള്ള ഇൻഡിക്കേറ്റർ കാണാൻ കഴിയുക.
ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന യാതൊരു മാറ്റവും ഈ ഫീച്ചർ കൊണ്ടുവരുന്നില്ല. നിങ്ങളുടെ ലാസ്റ്റ് സീൻ, ഓൺലൈൻ സ്റ്റാറ്റസ് എന്നിവ പ്രൈവസി സെറ്റിങ്ങ്സിലൂടെ ആർക്കൊക്കെ കാണാമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾക്ക് പകരം യൂസർനെയിം ഉപയോഗിക്കാനുള്ള വാട്‌സ്ആപ്പിന്റെ മറ്റൊരു ഫീച്ചർ ഇപ്പോൾ ഇന്ത്യയിൽ സർക്കാർ തലത്തിലുള്ള പരിശോധനയിലാണ്.