100 ശതമാനം എഥനോൾ ഇന്ധന പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തൊട്ടാകെ 5,000 ഇന്ധന വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ. ഓട്ടോമൊബൈൽ കമ്പനികളും എണ്ണ വിപണന സ്ഥാപനങ്ങളും സംയുക്തമായാണ് ഇതിനായി തയാറെടുപ്പുകൾ നടത്തുന്നത്. രാജ്യത്തെ ഇറക്കുമതി കമ്മി വർധിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം കൂടി കണ്ടാണ് അതിവേഗ നീക്കം. നിലവിൽ 20 ശതമാനം എഥനോളാണ് പെട്രോളിൽ കലർത്തുന്നത്.പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് ഇ100 പമ്പുകൾ രാജ്യത്ത് സ്ഥാപിക്കുന്നത്