Drisya TV | Malayalam News

കിവീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

 Web Desk    15 Nov 2026

കിവീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. അഞ്ചാം ഏകദിനത്തിൽ ന്യൂസീലൻഡിനെ 22 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 187 റൺസിന് പുറത്തായി.അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനായി ഓപ്പണർമാരായ ടിം സെയ്ഫേർട്ടും വിൽ യങ്ങും പതിയെ ആണ് സ്കോറുയർത്തിയത്. ടീം അഞ്ചോവറിൽ 24 റൺസെടുത്തു. എന്നാൽ സെയ്ഫേർട്ടിനെ പുറത്താക്കി സിറാജാണ് കിവീസിൻ്റെ ആദ്യവിക്കറ്റ് നേടിയത്. താരം 14 റൺസെടുത്ത് മടങ്ങി. രണ്ടാം വിക്കറ്റിൽ വിൽ യങ്ങും നിക്ക് കെല്ലിയും ചേർന്നതോടെ കിവീസ് നിലയുറപ്പിച്ചു. ഇരുവരും ചേർന്ന് ടീമിനെ അമ്പത് കടത്തി. സ്കോർ 64 ൽ നിൽക്കേ കിവീസിന് രണ്ടാം വിക്കറ്റും നഷ്ടമായി.വിൽ യങ് 22 റൺസെടുത്ത് മടങ്ങി.പിന്നീട് കിവീസ് ബാറ്റർമാരെ പ്രതിരോധത്തിലാക്കി ഇന്ത്യൻ ബൗളർമാർ മുന്നേറി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മുൻനിര ബാറ്റർമാരെ ഇന്ത്യക്ക് വേഗം നഷ്ടമായി. രോഹിത് ശർമയും കോലിയും ഋതുരാജ് ഗെയ്ക്വാദും പുറത്തായി. രോഹിത് ശർമ ഏഴ് റൺസ് നേടിയപ്പോൾ കോലി അഞ്ച് റൺസ് മാത്രമാണ് നേടിയത്. ഗെയ്ക്വാദ് 18 റൺസുമായി പുറത്തായതോടെ ഇന്ത്യ 34-3 എന്ന നിലയിലായി. നാലാം വിക്കറ്റിൽ ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ചേർന്നാണ് പിന്നീട് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ശ്രദ്ധയോടെ കിവീസ് ബൗളർമാരെ നേരിട്ടു. അതോടെ 17 ഓവറിൽ ഇന്ത്യ 86 റൺസിലെത്തി.എന്നാൽ അയ്യറിനെ പുറത്താക്കി ബ്ലെയർ ടിക്നർ ഇന്ത്യയെ പ്രതിരോധത്തിലാക്കി.

26 പന്തിൽ നിന്ന് 22 റൺസെടുത്താണ് ഇന്ത്യൻ നായകൻ മടങ്ങിയത്. നാലാം വിക്കറ്റിൽ ഇരുവരും 52 റൺസ് കൂട്ടിച്ചേർത്തു. ശേഷം അക്ഷർ പട്ടേലും ഇഷാൻ കിഷനും ചേർന്നാണ് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. അക്ഷർ പട്ടേൽ മികച്ച രീതിയിൽ ബാറ്റേന്തിയതോടെ സ്കോർ 120 കടന്നു. താരം 46 റൺസെടുത്ത് പുറത്തായി. പിന്നീട് ഇഷാൻ കിഷനാണ് ഇന്ത്യക്ക് തുണയായത്. നമൻ ധിറുമായി ചേർന്ന് 39 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ 160 ലെത്തി.നമൻ ധിർ 22 റൺസെടുത്തപ്പോൾ ആഖ്വിബ് നബി(5), യാഷ് താക്കൂർ(0) എന്നിവർ പെട്ടെന്ന് പുറത്തായി. പിന്നീട് ഇഷാൻ കിഷനിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. താരം 46 റൺസെടുത്ത് പുറത്തായി. പത്താം വിക്കറ്റിൽ മുഹമ്മദ് സിറാജും അർഷ്ദീപ് സിങ്ങും അടിച്ചുകളിച്ചതോടെ സ്കോർ 200 കടന്നു. ഇരുവരും 14 റൺസ് വീതമെടുത്തു.

  • Share This Article
Drisya TV | Malayalam News