Drisya TV | Malayalam News

സംസ്ഥാന സർക്കാരിന്റെ 2027 ലെ നിറം മാറിയ നീല കലണ്ടറിന് റെക്കോർഡ് വിൽപ്പന

 Web Desk    14 Nov 2026

സംസ്ഥാന സർക്കാരിന്റെ 2027ലെ നിറം മാറിയ നീല കലണ്ടറിന് റെക്കോർഡ് വിൽപ്പന. ഒക്ടോബർ 23ന് വിൽപ്പന ആരംഭിച്ച് നവംബർ 12വരെ ആകെ 1,72,836 കലണ്ടറുകൾ വിറ്റഴിക്കപ്പെട്ടുവെന്നാണ് കണക്ക്. ഇതിൽ 1,57,226 എണ്ണം നേരിട്ട് വിറ്റതാണ്. 15,610 എണ്ണം സൗജന്യമായി വിതരണം ചെയ്തു. ഓരോ 10 കലണ്ടറിനും ഒരു കലണ്ടർ എന്ന രീതിയിലാണ് സൗജന്യ കലണ്ടർ വിതരണം ചെയ്തത്. കഴിഞ്ഞ വർഷം മാർച്ച് മാസം വരെ ആകെ 1.65 ലക്ഷം കലണ്ടറുകൾ മാത്രമാണ് വിറ്റഴിച്ചത്. ഇത്തവണയാകട്ടെ രണ്ടാഴ്ചയ്ക്കുള്ളിൽ കഴിഞ്ഞ വർഷത്തെ ആകെ വിൽപ്പന മറികടന്നു.

ഇതുവരെ വിവിധ ഡിപ്പോകളിലായി 2,96,000 കലണ്ടറുകൾ എത്തിച്ചതിൽ 1,23,164 എണ്ണം മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. 40 രൂപയാണ് സർക്കാർ കലണ്ടറിന്റെ വില. ഒടുവിലത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കലണ്ടറുകൾ വിറ്റഴിച്ചത് തിരുവനന്തപുരത്തെ ജിസിപി പബ്ലിക്കേഷൻ വഴിയാണ്. ഇവിടെ നിന്നും 40,360 കലണ്ടറുകൾ വിതരണം ചെയ്തു.

  • Share This Article
Drisya TV | Malayalam News