രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങൾക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. പ്രകാശത്തിന്റെ ഈ ഉത്സവം അന്ധകാരത്തിനെതിരെ പൊരുതാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെയാണ് പ്രതീകമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഉത്സവവും വരുംകാലങ്ങളും നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഇന്ത്യൻ സായുധ സേനയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന തന്റെ പതിവിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.നിങ്ങൾക്ക് അറിയാവുന്നതുപോലെ, രാജ്യത്തെ ധീരരായ സൈനികർക്കൊപ്പം ഈ ഉത്സവം ചെലവഴിക്കുന്നത് എല്ലാവർഷവുമുള്ള തന്റെ പതിവാണെന്നും, ഈ വർഷവും ഞാൻ ആ പതിവ് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.