Drisya TV | Malayalam News

ലഡാക്കിലെ 13,629 അടി ഉയരത്തിലുള്ള ന്യോമ വ്യോമത്താവളത്തിൽ ഐ.എൽ-76 എം.ഡി വിമാനം വിജയകരമായി ഇറക്കി ഇന്ത്യൻ വ്യോമസേന

 Web Desk    7 Nov 2026

ലഡാക്കിലെ 13,629 അടി ഉയരത്തിലുള്ള ന്യോമ വ്യോമത്താവളത്തിൽ ഐ.എൽ-76 എം.ഡി (IL-76MD) ഹെവി ലിഫ്റ്റ് ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് വിജയകരമായി ഇറക്കി ഇന്ത്യൻ വ്യോമസേന (IAF).വളരെ ഉയർന്ന പ്രദേശത്തുള്ള വ്യോമത്താവളത്തിൽ ഇറങ്ങുന്ന വിമാനത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചുകൊണ്ട് എക്‌സ് (X) പോസ്റ്റിലൂടെയാണ് വ്യോമസേന ഈ നേട്ടം പുറംലോകത്തെ അറിയിച്ചത്. ഒരു ഐ.എൽ-76 എം.ഡി വിമാനം ഇറക്കുന്ന ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന പ്രദേശമാണിതെന്ന് സേന വ്യക്തമാക്കി. ഈ ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ കഴിവിനെയും കൃത്യതയെയും പ്രൊഫഷണലിസത്തെയും സേന പ്രശംസിച്ചു. 

ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയോട് (LAC) വളരെ അടുത്താണ് കിഴക്കൻ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന ന്യോമ.അതിനാൽ തന്ത്രപരമായി വളരെ പ്രധാനപ്പെട്ടതാണ് ഈ നേട്ടം. ഇവിടെ വിമാനം ഇക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. അതിനാൽ ഈ വിജയകരമായ ലാൻഡിങ് വളരെ പ്രധാനപ്പെട്ടതാണെന്ന് സേന പറയുന്നു.

  • Share This Article
Drisya TV | Malayalam News